Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മൈത്രി സന്ദേശവുമായി മുല്ലക്കൊടിആയാര്‍മുനമ്പ് ഉറൂസ് ഇന്ന് തുടങ്ങും

മൈത്രി സന്ദേശവുമായി മുല്ലക്കൊടിആയാര്‍മുനമ്പ് ഉറൂസ് ഇന്ന് തുടങ്ങും



മയ്യില്‍: മതമൈത്രിയില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന മുല്ലക്കൊടി ആയാര്‍മുനമ്പ് മഖാം ഉറൂസിന് 30-ന് തുടക്കമാവും. ഫിബ്രുവരി രണ്ട് വരെ നടക്കുന്ന പരിപാടികളില്‍ വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മത പണ്ഡിതര്‍, കലാപരിപാടികള്‍, അന്നഗദാനം, മതപ്രഭാഷണം, ഖവാലി, കൂട്ടപ്രാര്‍ഥന എന്നിവ ഉണ്ടാകും. 30-ന് വൈകീട്ട് ആറിന് പാണക്കാട് ജൗഫര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫിബ്രുവരി ഒന്നിന് രാവിലെ ആറിന് നടക്കുന്ന നേര്‍ച്ച ചെമ്പില്‍ അരിയിടല്‍ ചടങ്ങ്പാരമ്പര്യ ആവകാശികളായ മുല്ലക്കൊടി ചോയിക്കുനിമ്മല്‍ തറവാട് പ്രതിനിധിയുംസംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയര്‍ക്ടറുമായ കെ.സി. സോമന്‍ നമ്പ്യാര്‍ നിര്‍വഹിക്കും.

0/Post a Comment/Comments