മയ്യില്‍: പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കളിയങ്കണം പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ ഒരു അധ്യാപകന് രണ്ട് ദിവസത്തെ ശില്പശാലക്ക് തുടക്കമായി. പരിശീലനത്തിനായുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ നേരത്തേ വിതരണം ചെയ്തിരുന്നു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പരിപാടി ചെക്കിക്കുളം രാധാകൃഷ്ണ എയുപി സ്‌കൂളില്‍ എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി. എം.വി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് ഹാഷിം ഇളമ്പയില്‍, പി.പി.സുരേഷ് ബാബു, എം.ദീപ, പി.ലത, എം.പി.നഫീറ, പി.വി.സജിന, പി.കെ.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.സൂര്യ, എം.രാഹുല്‍, കെ.സഞ്ജയ് എന്നിവരാണ് പരിശീലകര്‍.

Post a Comment