ബമ്മണാച്ചേരിയില്‍ കൃഷി വകുപ്പ് സംഘവുമെത്തി: കാര്‍ഷിക സമൃദ്ധിയോര്‍മ പങ്കുവെച്ച് പഴയകാല കര്‍ഷകര്‍.
പടം. 28hari30 തരിശുഭൂമിയായി മാറിയ ബമ്മണാച്ചേരി പാടശേഖരത്തില്‍ കൃഷി വകുപ്പ് സംഘമെത്തിയപ്പോള്‍
28hari31 പൂരക്കൊട്ടരത്തില്‍ ദേവിയമ്മ.
മയ്യില്‍: ഒരുകാലത്ത് കര്‍ഷകരും കന്നുകാലികളും പച്ചക്കറി പാടവുമായി എന്നു സജീവമായിരുന്ന ബമ്മണാച്ചേരി വയല്‍ ഇന്ന് ആര്‍ക്കും വേണ്ടാതെ കുറ്റിക്കാടുകളാല്‍ മൂടപ്പെട്ട് കുറുനരികളും പന്നികളുടെയും താവളമാണ്. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെക്കുറിച്ചാണ് ഇവിടെയുള്ള പഴയകാല കര്‍ഷകര്‍ക്ക് പറയാനുള്ളത്. കൃഷി തിരിച്ചു പിടിക്കാന്‍ തയ്യാറായ ഒരു കൂട്ടം കര്‍ഷകരുടെ വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ ജില്ലാ കൃഷി ൃയരക്ടറുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ധേശത്തില്‍ മയ്യില്‍ കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ സംഘവും പാടശേഖരം സന്ദര്‍ശിച്ചു. കൃഷി ഓഫീസര്‍ കിസിയ ചെറിയാന്‍, അസിസ്റ്റന്‍ര് കൃഷി ഓഫീസര്‍ എ.അശോക് കുമാര്‍, കൃഷി അസിസ്റ്റന്‍രുമാരായ സി.ബിനോജ്, പി.വി.അഖില്‍ എന്നിവരാണെത്തിയത്. മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍, പാടശേഖര സെക്രട്ടറി നെക്കോത്ത് പത്മനാഭന്‍ എന്നിവരുമുണ്ടായിരുന്നു. പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനമൊരുക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
കതിരണിയാന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന
ദേശീയ കാര്‍ഷിക വികസന സ്‌കീമായ രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ അടിസ്ഥാന സൗകര്യ വികസന നടപ്പിലാക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇതിലൂടെ മൊത്തം പദ്ധതി ചിലവിന്റെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരിലൂടെയും ലഭിക്കും. ഇതിനായി വിശദമായ പഠനം അടിയന്തിരമായി നടത്തി ശുപാര്‍ശ ചെയ്യുമെന്ന് മയ്യില്‍ കൃഷി ഓഫീസര്‍ കിസിയ ചെറിയാന്‍ അറിയിച്ചു.
കാര്‍ഷിക സമൃദ്ധിയോര്‍മകളില്‍ ദേവിയമ്മ
കുട്ടിക്കാലം മുതല്‍ വയലുമായ ബന്ധപ്പെട്ടല്ലാതെ ദിനരാത്രങ്ങളില്ലായിരുന്നുവെന്ന് 85 കാരി പൂരക്കൊട്ടാരത്തില്‍ ദേവിയമ്മ ഓര്‍ത്തെടുത്തു. ഇരുവിള നെല്‍ക്കൃഷി കഴിഞ്ഞാല്‍ പച്ചക്കറിക്കായി കുടുംബങ്ങളൊന്നാകെ ആ വയലിലെത്തിയിരുന്നു. പാടവരമ്പായിരുന്നു നാട്ടുകാരുടെ പ്രധാന പാത. പച്ചക്കറി ക്കാലം കഴിഞ്ഞാല്‍ തെയ്യവും തിറയാഘോഷവും കാലാകാലം നടന്നിരുന്നു. ഇന്ന് പാടവും പോയി തിറയും പോയി. വയലില്ലാത്തതിനാല്‍ തിറയാഘോഷവും പൊലിഞ്ഞു. കാലി പൂട്ടലും കളം തല്ലലും നാട്ടി പാട്ടും കൊയ്ത്തുകാലവും ഇനി തിരിച്ചു വരാനാണ് ആഗ്രഹമെന്ന് കര്‍ഷകനായ കെ.പി. ബാലകൃഷ്ണന്‍ നമ്പ്യാരും പറഞ്ഞു.
Post a Comment