മയ്യില്‍: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, ഏയ്സ് ബില്‍ഡേഴ്‌സ് എന്നിവ ചേര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഡയപ്പര്‍ ബാങ്ക് ഉദ്ഘാടനവും വിതരണവും നടത്തി. ബിആര്‍സി ഹാളില്‍ നടന്ന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡയപ്പര്‍ വാങ്ങുന്നതിനായുള്ള സാമ്പത്തിക സഹായം ഏയ്സ് ബില്‍ഡേഴ്‌സ് മാനേജിങ്ങ് ഡയരക്ടറും ജില്ലാ ഒളിമ്പിക്സ് അസ്സോസിയേഷൻ സെക്രട്ടറിയുമായ ബാബു പണ്ണേരി ബി.പി.സി. എം.വി. നാരായണന് കൈമാറി. ഉപജില്ലയിലെ വിവിധ വിദ്യാലയ പരിധികളിലുള്ള ശാരീരിക വെല്ലുവിളിയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ഡയപ്പര്‍ വിതരണവും നടത്തി. എം കെ ഹരിദാസൻ , എം.ധന്യ എന്നിവർ സംസാരിച്ചു

Post a Comment