കണ്ണൂർ: ജില്ലാപഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ സ്‌കില്‍ ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ കൈമാറി.
പട്ടികജാതി വികസന വകുപ്പ്, തലശ്ശേരി എന്‍ ടി ടി എഫ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് മാസം ദൈര്‍ഘ്യമുള്ള സി എന്‍ സി മെഷിനിസ്റ്റ് കോഴ്സ് പൂര്‍ത്തീകരിച്ച പന്ത്രണ്ട് കുട്ടികള്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. യു എ ഇ അജ്മാനിലെ ഫെയ്ന്‍ സ്റ്റീല്‍ മാനുഫാക്ചറിംഗ്, ടാറ്റ ഇലക്ട്രോണിക്സ് ഹൊസൂര്‍, ഇന്നവേറ്റ് എയ്റോ സ്പേസ് സൊല്യൂഷന്‍ ബാംഗ്ലൂര്‍, സ്പിന്‍ക്സ് സോഫ്റ്റ് ടെക് ചെന്നൈ തുടങ്ങിയ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് നിയമനം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ടി ഷബ്ന, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എം മുകുന്ദന്‍, എന്‍.ടി.ടി.എഫ് സീനിയര്‍ ഓഫീസര്‍ വികാസ് പലേരി, വി.വി പവിത്രന്‍, ആര്‍ അയ്യപ്പന്‍, വി.എം സരസ്വതി എന്നിവര്‍ പങ്കെടുത്തു.


Post a Comment