മയ്യില്‍:ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം മഹോത്സവം ഫിബ്രുവരി ഒന്ന്, രണ്ട് മൂന്ന് ദിവസങ്ങളിലായി നടത്തും. തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് മിഥുന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഒന്നിന് രാവിലെ അഞ്ചിന് വിശേഷാല്‍ പൂജകള്‍. ഉച്ചക്ക് 11-ന് മനെയ്യമൃത്കാരുടെ കലശം കുളി. വൈകീട്ട് 4.30-ന് കലവറ നിറക്കല്‍ ഘോഷയാത്ര.രാത്രി ഏഴി്‌ന നിറമാല. എട്ടിന് ആധ്യാത്മിക പ്രഭാഷണം. ഒന്‍പതിന് നൃത്തനൃത്യങ്ങള്‍, തിരുവാതിരക്കളി. രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ഗണപതിഹോമം. രാവിലെ പത്തിന് നെയ്യമൃത്കാരുടെ എഴുന്നള്ളത്ത്. വൈകീട്ട് നാലിന് ഇളനീര്‍കാഴ്ചവരവ്. രാത്രി ഏഴിന് തായമ്പക. എട്ടിന് നെയ്യാട്ടം. ഒന്‍പതിന് അടീല്‍ ഊണ്. മൂന്നിന് ഉച്ചക്ക് 12-ന് നീലക്കാളി ഭഗവതിക്ക് വലിയ ഗുരുതി. വൈകീട്ട് നാലിന് സോപാന സംഗീതം. ആറിന് തിടമ്പുനൃത്തം. ഏഴിന് തായമ്പക. എട്ടിന് നിറമാല.

Post a Comment