മയ്യില്‍: ജനിതക രോഗം മൂലം ഇരുവൃക്കകളും തകരാറിലായി പ്രയാസപ്പെടുന്ന കാര്യാം പറമ്പ് ഉന്നതിയിലെ അഞ്ചു വയസ്സുകാരി ഇവാ ഏഞ്ചലിന്റെ ചികിത്സക്കായി കമ്മിറ്റി രൂപവത്കരിച്ചു. കാര്യാംപറമ്പ് കസ്തൂര്‍ബ വായനശാലയിൽ പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍.ചന്ദ്രന്‍, കൊന്നക്കാട് ബാലകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ കാഞ്ഞിരത്തട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: യൂസഫ് പാലക്കല്‍ (ചെയ), ടി.ആര്‍.ചന്ദ്രന്‍ (വൈസ്.ചെയ), എന്‍.സുനേഷ് (കണ്‍), എം.സി.പത്മനാഭന്‍(ജോ. കണ്‍) കൊന്നക്കാട് ബാലകൃഷ്ണന്‍ (ഖജ)

Post a Comment