കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ എൽ പി സ്കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം രണ്ടുദിവസങ്ങളിലായി ഫ്ലാഷ് മോബ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമീമ രാജേഷ് ഉദ്ഘാടനം ചെയ്തു. കുറുവോട്ട് മൂല, കുറ്റ്യാട്ടൂർ പഞ്ചായത്ത്, ചട്ടുകപാറ, കോറലാട്, പൊറോളം, പള്ളിമുക്ക്, എട്ടേയാർ, പാവനൂർ മൊട്ട, പത്താം മയ്യിൽ, കൊയ്യോട്ടുമൂല, കാരാറമ്പ്, എന്നിവിടങ്ങളിലാണ് സ്കൂളിലെ 30 ഓളം കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയത്. സ്കൂളിലെ അധ്യാപകരായ കലാമണ്ഡലം നയന, പ്രണവ് ഇ.വി, ജീന കെ.കെ, സുബിന എ. എന്നിവരാണ് ചിട്ടപ്പെടുത്തിയത്. നാലാം തരം വിദ്യാർത്ഥിയായ തൃഷികയാണ് ഗാനാലാപനം നടത്തിയത്.


Post a Comment