കണ്ണാടിപറമ്പ :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപ്പിച്ച ചികിത്സ സഹായം സ്കൂളിൽ വെച്ച് കൈ മാറി.
കൊളച്ചേരി പഞ്ചായത്തിലെ അമ്പിളി എന്ന യുവതി ഇരു വൃക്കകളും തകരാറിലായി എ കെ ജി ഹോസ്പിറ്റലിൽ കഴിയുന്ന അവസ്ഥയിൽ ഹസനത്ത് വിദ്യാർഥികൾ മുൻകൈ എടുത്തു നടത്തിയ ചാരിറ്റി പ്രവർത്തനം തികച്ചും മാതൃകയായി...
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ ചികിത്സ ഫണ്ട് കൺവീനർ കെ ബാലന് തുക ഏല്പിച്ചു. വിദ്യാർഥികളിൽ ചെറു പ്രായത്തിൽ തന്നെ ദാനദർമ്മം ശീലമാക്കണമെന്നും, അത്തരം പ്രവർത്തികൾ സമൂഹത്തിൽ നന്മകൾ വിതക്കുമെന്നും സെക്രട്ടറി അഭിപ്രായപെട്ടു. ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി, സി ഇ ഒ ഡോക്ടർ താജുദ്ധീൻ വാഫി, രമേശൻ പി, മേഘ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുനിത രാജീവ് നന്ദിയും പറഞ്ഞു...

Post a Comment