മയ്യിൽ : കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ സംസ്ഥാന കമ്മറ്റി മെമ്പർ ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടനെ ആരംഭിക്കുക, കുടിശിഖയായ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക മുതലായ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങൾ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
രതി ടീച്ചറുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട സ്വാഗതഗാനത്തോടുകൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. യൂനിറ്റ് പ്രസിഡണ്ട് കൈപ്രത്ത് നാരായണൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എം.പി. പ്രകാശ് കുമാർ പ്രവർത്തന റിപ്പോർട്ടും, പി.കെ. രമണി ടീച്ചർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യൂനിയൻ മെമ്പർമാരായ സി.സി. വിനോദ് കുമാർ,യു ലക്ഷ്മണൻ, സൗമിനി ടീച്ചർ എന്നിവരെ ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ അനുമോദിച്ചു. കെ.കെ.ലളിതകുമാരി സ്വാഗതം പറഞ്ഞു. സി.വി.ഗംഗാധരൻ നമ്പ്യാർ, കെ.ബാലകൃഷ്ണൻ, കെ.വി.യശോദടീച്ചർ, എം.ജനാർദ്ദനൻമാസ്റ്റർ, ടി.രാഘവൻ, കെ.പി. വിജയൻ നമ്പ്യാർ, കെ അബ്ദുൾമജീദ്, വി.വി. പ്രേമരാജൻ, കെ.വി.ഗീത, കെ.മോഹനൻ, കെ.സി. പത്മനാഭൻ, പി.വി. പത്മിനി എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കൈപ്രത്ത് നാരായണൻ (പ്രസി.), സി.വി.ഗംഗാധരൻ നമ്പ്യാർ, പി.വി.പത്മിനി, പി.പി. കൃഷ്ണൻ (വൈ: പ്രസി.), എം.പി. പ്രകാശ് കുമാർ (സെക്രട്ടറി), കെ.കെ. ലളിതകുമാരി ഒ.എം. മധുസൂദനൻ, കെ.സി.പത്മനാഭൻ, (ജോ:സെക്ര.) കെ.വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment