കൊളച്ചേരി: 2026- 27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ ഫെബ്രുവരി 2ന് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് 2 30ന് കമ്പിൽ മാപ്പിള ഹൈസ്കൂളിലാണ് പരിപാടി.
ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഗ്രാമസഭയിൽ പങ്കെടുക്കും. പ്രസിഡണ്ട് ടി വി ഷമീമ ഗ്രാമസഭ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പിലുള്ള ബഡ്സ് സ്കൂളിൽ നടക്കുന്ന ഭിന്നശേഷി ഗ്രാമസഭയിൽ പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ളവർ പങ്കെടുക്കും. 2026 ലെ ഏഷ്യ പസഫിക് ഡൗൺ സിൻഡ്രം ഫെഡറേഷൻ ഗെയിംസിൽ സിൽവർ മെഡൽ ജേതാവായ എ കാശിനാഥൻ നൂഞ്ഞേരി വിശിഷ്ടാതിഥിയാവും.

Post a Comment