മയ്യില്‍: ചെക്കിക്കുന്ന് തായ്പരദേവത സമ്പ്രദായ ക്ഷേത്രത്തിലെ മൂവാണ്ട് കളിയാട്ട മഹോത്സവം എട്ടു മുതല്‍ 11 വരെ നടത്തും. മലബാറിലെ അപൂര്‍വ തെയ്യങ്ങളായ അങ്കച്ചേകവര്‍, രുധിരകാളി, രക്‌തേശ്വരി അമ്മ, വിഷകണ്ടന്‍ തെയ്യങ്ങള്‍ ഇവിടെ കെട്ടിയാടും. കൊളച്ചേരിയിലെ വികേഷ് പെരുവണ്ണാനാണ് തായ്പരദേവതയുടെ മുടിയേറ്റുക. എട്ടിന് വൈകീട്ട് കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് ദേശവാസികളുടെ കലാവിരുന്ന്. ഒന്‍പതിന് തന്ത്രി കാലകാട്ടില്ലത്ത് സന്തീപ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. വൈകീട്ട് തോറ്റങ്ങളും വെള്ളാട്ടവും. പത്തിന് പുലര്‍ച്ചെ നാലിന് പൂക്കുട്ടി ശാസ്തപ്പന്‍ തെയ്യം പൂറപ്പാട്. അഞ്ചിന് രക്‌തേശ്വരി അമ്മ, ആറിന് കുടിവീരന്‍ തെയ്യം. എട്ടിന് അങ്കച്ചേകവര്‍, ഒന്‍പതിന് കരുവാള്‍ ഭഗവതി, 11-ന് ഉച്ചിട്ട ഭഗവതി. വൈകീട്ട് തോറ്റങ്ങള്‍. 11-ന് പുലര്‍ച്ചെ നാലിന് വിഷകണ്ഠന്‍ തെയ്യം. അഞ്ചിന് പൊട്ടന്‍ തെയ്യം. ഏഴിന് ഗുളികന്‍, ഒന്‍പതിന് വിഷ്ണു മൂര്‍ത്തി. പത്തിന് രുധിരകാളി. 11-ന് തായ്പരദേവതയുടെ പുറപ്പാട്. തുടര്‍ന്ന് തുലാഭാരം,കൂടിയാട്ടവും ആറാടിക്കലും. ഒന്‍പത, പത്ത് തീയ്യതകളില്‍ രാത്രി എട്ടിന് അന്നാദനം 11-ന് ഉച്ചക്ക് പ്രസാദ സദ്യ.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോശ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കണ്ടക്കൈ, കമ്മിറ്റി കണ്‍വീനര്‍ വി.പി. പ്രഭാകരന്‍, എം. ഹരിദാസന്‍, ഇ.പി. മാധവന്‍ നമ്പ്യാര്‍, എ. അശോകന്‍, തുള്ളന്‍വളപ്പില്‍ ചന്ദ്രന്‍, എം.എം. പത്മനാഭന്‍ നമ്പ്യാര്‍, വലിയ പുരക്കല്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.

Post a Comment