കുറ്റിയാട്ടൂര്‍: പുതിയ ഭരണസമിതിയുടെ കീഴില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ 2026-27 വര്‍ഷത്തെ ആസൂത്രണ പദ്ധതികള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് ബാങ്ക് ഹാളില്‍ 13 വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ വിവിധ പദ്ധതികള്‍ക്കുള്ള കരട് തയ്യാറാക്കി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. സുശീല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ബിന്ദു, അസി. സെക്രട്ടരി കെ.കെ. ഹുസൈന്‍, കെ. നന്ദിനി, ബ്ലോക്ക് പഞ്ചായത്തംഗം കെ.നന്ദിനി, എ.വി.സൗമിനി, ടി.രാജന്‍, പി.വി.കോമള, എം.പി.പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment