കൊളച്ചേരി: വളവില്‍ ചേലേരി തോട്ടുങ്കര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന നേര്‍ച്ച കളിയാട്ടം 26, 27 തീയ്യതികളിലായി നടത്തും. 26-ന് രാവിലെ പത്തിന് ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേല്‍ശാന്തി അവിനാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. തുടര്‍ന്ന് നാഗസ്ഥാനത്ത് നൂറും പാലും സമര്‍പ്പണം. വൈകീട്ട് 6ന് സന്ധ്യാവേല. 8ന് പ്രസാദ സദ്യ. 9ന് ധര്‍മദൈവം വെള്ളാട്ടം. 27ന് പുലര്‍ച്ചെ 2ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം. നാലിന് ധര്‍മദൈവത്തിന്റെ പുറപ്പാട്. അഞ്ചിന് തോട്ടുങ്കര ഭഗവതി തെയ്യം.

Post a Comment