Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 നവകേരളത്തിനിനി നാടിന്റെ അഭിപ്രായവും
പരിപാടി കറ്റിയാട്ടൂരില്‍ തുടങ്ങി
6hari45 നവകേരളത്തിനായി നാടിന്റെ അഭിപ്രായ സര്‍വേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ  വൊളന്റിയര്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍
കുറ്റിയാട്ടൂര്‍: നവകേരളവുമായി ബന്ധപ്പെട്ട്  നാടിന്റെ വികസനത്തിന്  ഓരോ പൗരന്റെയും അഭിപ്രായത്തിന് മുന്തിയ പരിഗണന നല്‍കാനായി കുറ്റിയാട്ടൂരില്‍ പരിപാടി തുടങ്ങി.  സ്വന്തം ജീവിത പരിസരം,  ആഗ്രഹങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഭാവി പരിപാടികള്‍ക്ക്  നിര്‍ദ്ധേശങ്ങള്‍ നല്‍കാന്‍  ഓരോരുത്തരെയും കേള്‍ക്കാനും ക്രോഡീകരിക്കാനാണ് നിര്‍ദ്ധേശം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശത്തും എത്തിയോ എന്ന് അഭിപ്രായവും തേടും. പരിപാടിക്കായി  വൊളന്റിയര്‍മാര്‍ക്കായി  രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിന്റെ സമാപനം പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്തു. പി. സഹദേവന്‍, കെ.സി.രാമചന്ദ്രന്‍, ശശിത, മധു,  പഞ്ചായത്ത് സമിതിയംഗങ്ങളായടി. രാജന്‍, മുകുന്ദന്‍ പുത്തലത്ത്, സി. ദാമോധരന്‍, പി. സജീഷ് എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments