മയ്യിൽ: പവർ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് സ്റ്റിച്ച് ബോൾ ഏകദിന ക്രിക്കറ്റ് ലീഗിൽ നാച്ചുറൽ സ്റ്റോൺ പാടിക്കുന്നിനെ 6 വിക്കറ്റിന് എയ്സ് ബിൽഡേഴ്സ് മയ്യിൽ പരാജയപ്പെടുത്തി. മത്സരത്തിൽ 96 റൺസ് എടുത്ത് പുറത്താകാതെ നിന്ന എയ്സ് ബിൽഡേഴ്സ് താരം ജസീമും 75 റൺസ് എടുത്ത നാച്ചുറൽ സ്റ്റോൺ താരം ശരത്തും മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരത്തിൽ ഹാട്രിക് അടക്കം 4 വിക്കറ്റ് നേടിയ എയ്സ് ബിൽഡേഴ്സിന്റെ നിയാസിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ലയൺസ് ക്ലബ് A. C. S രാജ് മോഹൻ എ കെ വിശിഷ്ടാതിഥിയായി. സംഘാടകസമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് കൺവീനർ ബാബു പണ്ണേരി എം.വി അബ്ദുള്ള, പി.വി ശരത്ത്, സി. പ്രമോദ് എന്നിവർ സംസാരിച്ചു.


Post a Comment