ചട്ടുകപ്പാറ : ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ വിദ്യാർഥിയും ഹയർ സെക്കൻ്ററിയിൽ 14 വർഷത്തോളം
പ്രിൻസിപ്പലുമായ എ വി ജയരാജൻ്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ശാസ്ത്ര- വിദ്യാഭ്യാസ പ്രദർശനം 23 ന് നടത്തും. . പൂർവ്വ അധ്യാപക സംഗമം, ഫുട്ബോൾ മാച്ച് തുടങ്ങിയവയും അനുബന്ധ പരിപാടികളായി സംഘടിപ്പിക്കുന്നുണ്ട് .ജനുവരി 23ന് നടക്കുന്ന ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് , ഫയർഫോഴ്സ്, പരിയാരം മെഡിക്കൽ കോളേജ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കുറ്റ്യാട്ടൂർ മാങ്കോ കമ്പനി ,സ്കൂളിലെ വിവിധ ക്ലബ്ബുകൾ, വ്യക്തികൾ എന്നിവർ ഒരുക്കുന്ന സ്റ്റാളുകൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായിരിക്കും. സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രദർശനം വീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം രാവിലെ 10 മണി മുതൽ 5 മണി വരെ നീണ്ടുനിൽക്കും.


Post a Comment