മയ്യില്‍: കോറളായി നമസ്‌കാരപ്പള്ളി- വിഷ്ണുമൂര്‍ത്തി ക്ഷേത്രം- വയല്‍ വലിയ തോട് റോഡ് തുറന്നു കൊടുത്തു. കോര്‍പ്പറേഷന്‍ മേയര്‍ പി.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ എം.പി, പി.വി.അബ്ദുള്‍ വഹാബ് എം.പി. എന്നിവരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് റോഡ് പണിതത്.
ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം ജിനീഷ് ചാപ്പാടി, ജില്ലാ പഞ്ചായത്തംഗം മോഹനന്‍ മൂത്തേടത്ത്, ടി.വി. അസ്സൈനാര്‍, പി.പി.മമ്മു,ഡി.സി.സി.അംഗം അഡ്വ.കെ.സി.ഗണേശന്‍,മണ്ഡലം പ്രസിഡന്റ് ിസി .എച്.മൊയ്തീമന്‍കുട്ടി, എ.കെ.കുഞ്ഞഹമ്മദ് കുട്ടി, യു.പി.അബ്ദുള്‍ മജീദ്, കെ.സി.ഷാഫി, ഒ.ഗോപാലന്‍, കെ. ജു ബൈർ സംസാരിച്ചു.

Post a Comment