മയ്യില്‍: കയരളം നിച്ചിക്കോത്ത് കാവ് കളിയാട്ടം ഫിബ്രുവരി പത്തു മുതല്‍ 12 വരെ നടത്തും. 10ന് രാവിലെ ഏഴിന് നട തുറക്കൽ. വിശ ശേഷാൽ പൂജകൾ. വൈകീട്ട് ഏഴ് മുതല്‍ വിവിധ തോറ്റങ്ങള്‍. രാത്രി 11 ന് വീരന്‍ തെയ്യം. 11ന് വൈകീട്ട് അഞ്ചിന് കാരന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ആറിന് പുലിയൂര്‍ കണ്ണന്‍ തെയ്യം വെള്ളാട്ടം. ഏഴിന് തായപരദേവതയുടെ ഇളംങ്കോലം. 12ന് പുലര്‍ച്ചെ ഒന്നിന് വീരന്‍ തെയ്യം. നാലിന് വീരാളിയമ്മ. രാവിലെ അഞ്ചിന് പുതിയ ഭഗവതിയമ്മ. ഏഴിന് ഭദ്രകാളിയമ്മ. 9.30 ന് പുലിയൂര്‍ കണ്ണന്‍. പത്തിന് കാരന്‍ തെയ്യം. 10.30 നാഗകന്യക. 11.30-ന് ചുകന്നമ്മ. ഉച്ചക്ക് 12-ന് തായ്പരദേവത.

Post a Comment