Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം : പ്രകടനവും പൊതുസമ്മേളനവും ഇന്ന്, പ്രതിനിധി സമ്മേളനം1ന്

മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന സമ്മേളനം : പ്രകടനവും പൊതുസമ്മേളനവും ഇന്ന്, പ്രതിനിധി സമ്മേളനം1ന്

കണ്ണൂർ : കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ്.) 19-ാം സംസ്ഥാന സമ്മേളനം ജനുവരി 31 ന് കണ്ണൂരിൽ തുടങ്ങും. വൈകുന്നേരം 3 മണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും പ്രകടനം. കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതുസമ്മേളനം നടക്കും. 

പൊതുസമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബി .സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. 

ബിജെപി നേതാവ് സന്ദീപ് വചാസ്പതി മുഖ്യപ്രഭാഷണം നടത്തും. ശ്രീ.പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഖില ഭാരതീയ കുംഭാര മഹാ സഭ ദേശീയ പ്രസിഡൻ്റ് ഡോ. ശിവകുമാർ ചൗഡ ഷെട്ടി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ജി. സിദ്ധാർത്ഥൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ പ്രസംഗിക്കും. 

ഫെബ്രുവരി 1 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം തളിപ്പറമ്പിൽ വെച്ച് നടക്കും. രജിസ്ട്രേഷൻ പുരാവസ്തു രേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.കെ.ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് വനിതാ സമ്മേളനം നടക്കും.

കുലാല വിഭാഗങ്ങൾക്ക് സാങ്കേതിക കാരണം പറഞ്ഞ് 35 വർഷമായി ലഭിക്കുന്ന ഒ.ഇ.സി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ ആനുകൂല്യം പുന:സ്ഥാപിക്കാനുള്ള പ്രക്ഷോഭപരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്യും. തൊഴിൽ സംവരണം, ആർട്സ് ആൻ്റ് സയൻസ് കോഴ്സുകൾ, പ്രൊഫഷണൽ പി.ജികോഴ്സുകൾ എന്നിവയിൽ സംവരണം, മൺപാത്രനിർമാണത്തെ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തൽ, മൺപാത്ര നിർമ്മാണ കോർപ്പറേഷൻ പ്രവർത്തന സജ്ജമാക്കുക, പട്ടികജാതി പുന:ശുപാർശ തുടങ്ങിയ 21 ഇന അവകാശപത്രിക നടപ്പിലാക്കാൻ സമ്മേളനം ആവശ്യപ്പെടും. പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പതിറ്റാണ്ടുകളായി നൽകിവരുന്ന വിദ്യാഭ്യാസ ധനസഹായം ഈ വർഷത്തെ അടിയന്തരമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെടും.

15 വർഷത്തിന് ശേഷമാണ് കണ്ണൂരിൽ വെച്ച് കെ.എം.എസ്.എസിൻ്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്.

വാർത്താസമ്മേളനത്തിൽ കെ.എം. എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, സംസ്ഥാന ട്രഷറർ സി.കെ.ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് വി.വി. പ്രഭാകരൻ, വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ കെ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments