Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ് എസ് കെ തളിപ്പറമ്പ് സൗത്ത് ബി ആർ സി സംഘടിപ്പിച്ചഭിന്നശേഷി വാരാചരണം സമാപിച്ചു.

എസ് എസ് കെ തളിപ്പറമ്പ് സൗത്ത് ബി ആർ സി സംഘടിപ്പിച്ചഭിന്നശേഷി വാരാചരണം സമാപിച്ചു.


മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആര്‍.സി എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണം സമാപിച്ചു. സമാപന പരിപാടിയുടെ ഉദ്ഘാടനം പറശ്ശിനിക്കടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  എസ്എസ്‌കെ പ്രോഗ്രാം ഓഫീസര്‍ ഡോ.കെ.വി.ദീപേഷ് ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതിയംഗം സി.കെ.അബൂബക്കര്‍ വിഷയാവതരണം നടത്തി. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് പ്രിന്‍സിപ്പല്‍ പി.കെ. രൂപേഷ് സമ്മാനവിതരണം നടത്തി.  ബി.പി.സി.എം.വി.നാരായണന്‍,എം.പി.നഫീറ, ഇ.ജിതേഷ്‌കുമാര്‍,എം.കെ.ഹരിദാസന്‍,എം.ധന്യ, എ.വി.അഞ്ജന എന്നിവര്‍ സംസാരിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർമാരായ സി.കെ. രേഷ്മ, സൗമ്യ പ്രസാദ്, ടി.ബിജിന, അശ്വതി വാടി , സ്പെഷ്യലിസ്റ്റ അധ്യാപിക പി.പി. ഗാർഗി, സ്പെഷ്യൽ എജുക്കേറ്റർമാരായ ശിൽപ പുരുഷോത്തമൻ, സുനിത,ശരണ്യ, അനുശ്രീ രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും നടത്തി.




0/Post a Comment/Comments