സര്‍വീസ് ലഭിക്കുന്നില്ല: ഗ്രാമീണ റൂട്ടുകളില്‍ ബസ് യാത്ര്ാ തടസ്സം രൂക്ഷമാകുന്നു
മയ്യില്‍: ഗ്രാമീണ റൂട്ടുകളിലോടുന്ന ബസ്സുകള്‍ക്ക് കൃത്യമായി സര്‍വീസ് ലഭിക്കാത്തതിനാല്‍ രൂക്ഷമായ യാത്ര തടസ്സം നേരിടുന്നു. മയ്യില്‍ മുല്ലക്കൊടി, മയ്യില്‍ ചാലോട്, കുറ്റിയാട്ടൂര്‍ പഴശ്ശി റൂട്ടുകളിലോടുന്ന ബസ്സുകളാണ് ഇടക്കിടെ ദീര്‍ഘ ദിവസങ്ങളില്‍ സര്‍വീസ് നിര്‍ത്തി വെക്കുന്നത്. മുല്ലക്കൊടി ഒറപ്പൊടി റൂട്ടിലോടുന്ന സഫാരി, ചാലോട് ഭാഗത്തേക്കുള്ള സിന്ദഗി, ബെന്‍സി, പഴശ്ശിയിലേക്കുള്ള അയാന്‍,, ചങ്ങായി എന്നീ ബസ്സുകളാണ് ഓട്ടം നിര്‍ത്തിവെക്കുന്നതിനാല്‍ യാത്രക്കാര്‍ വിഷമിക്കുന്നത്. ടാറ്റാ കമ്പനിയുടെ Bs6 സീരിസിലുള്ള 38 സീറ്റ് പുതിയ ബസ്സുകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന ഉടമകളായ എ.പി. റഫീഖ്, എം.പി. ഉമ്മര്‍,സി. സുമേഷ് എന്നിവരാണ് സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ പരാതിപ്പെടുന്നത്. ഈ റൂട്ടുകളില്‍ ആറും ഏഴും ദിവസങ്ങളിലാണ് ഓട്ടം നടത്താതെ സര്‍വീസ് സെന്ററില്‍ കഴിയുന്നത്. നടാലിലെ സര്‍വീസ് സെന്ററിലാണ് ബസ്സുകള്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തിയിടുന്നത്. ലക്ഷ കണക്കിന് രൂപ കടമെടുത്ത് ബസ് ഓടിക്കുന്നവരാണ് ദീര്‍ഘനാള്‍ ഓടാതെ കഴിയുന്നതിനാല്‍ ലോണ്‍ തിരിച്ചടവ് സാധിക്കാതെ ദുരുതതിതുലായത്.
Post a Comment