വോട്ടിങ്ങ് മെഷീന്‍ തുറന്നു പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ
മയ്യില്‍: കഴിഞ്ഞ തദ്ധേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി വാര്‍ഡിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയല്‍ ചെയ്ത കേസില്‍ വോട്ടിങ്ങിന് ഉപയോഗിച്ച യന്ത്രം തുറന്നു പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ. കണ്ണൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ ജിനീഷ് ചാപ്പാടിയാണ് അപേക്ഷ നല്‍കിയത്. അന്ന് ആറ് വോട്ടിന് പരാജയപ്പെട്ട ജിനീഷ് ചാപ്പാടി ആള്‍മാറാട്ടം ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ട് ചെയ്തവര്‍ മുല്ലക്കൊടിയിലും വോട്ട് ചെയ്തതായി കമ്‌ടെത്തിയിരുന്നു. യന്ത്രം ഡീകോഡ്് ചെയ്താല്‍ വോട്ട് ചെയ്തവരെ കണ്ടെത്താനും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനുമാകും. ജിനീഷ് ചാപ്പാടി ഇത്തവണ മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്.
Post a Comment