വിമനാത്താവളം റോഡ് കാനനപാതയായി: വടുവന്‍കുളത്ത് അപകടഭീഷണി
പടം. 18hari10 മയ്യില്‍- കൊളോളം വിമാനത്താവളം റോഡില്‍ വടുവന്‍കുളം റോഡരികില്‍ അപകടഭീഷണിയായുള്ള റോഡരികിലെ കാട്
മയ്യില്‍: റോഡരികില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാട് വാഹന ഗതാഗതത്തിന് തടസ്സമാകുന്നു. മയ്യില്‍- കൊളോളം പ്രധാന പാതയില്‍ വടുവന്‍ കുളം മുതല്‍ പോക്കര്‍കണ്ടി വരെയുള്ള റോഡരികിലാണ് അപകട ഭീഷണയായി കാടുള്ളത്. ഇരുഭാഗങ്ങളില്‍ നിന്ന് വാഹനമെത്തുമ്പോള്‍ റോഡിലൂടെ നടന്നു പോകുന്നവര്‍ക്ക് സൗകര്യമില്ലാത്തത് കടുത്ത പ്രയാസമാകുകയാണ്. പലപ്പോഴും വാഹനങ്ങള്‍ നിര്‍ത്തിച്ച് കാടിനുള്ളിലേക്ക് കയറി നില്‍ക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇവിടെയുള്ള വളവില്‍ എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തിയാല്‍ മാത്രമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നതെന്നാണ് ഡ്രൈവര്‍മാരും പറയുന്നത്.
വടുവന്‍കുളം റോഡരികിലെ കാട് കടുത്ത ഭീഷണി
റോഡിനിരുവശവും എതിരെയുള്ള വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും കാണാനാകാത്ത തരത്തില്‍ വളര്‍ന്നു നില്‍ക്കുകയാണ്. വാഹനങ്ങള്‍ ഹോണ്‍ മുഴക്കി പതുക്കെ പോകുന്നതിനാലാണ് അപകടങ്ങളില്ലാതെ പോകുന്നത്.
പ്രശാന്തന്‍ കല്ല്യാടന്‍,
ഓട്ടോ ടാക്‌സി ഡ്രൈവര്‍, വടുവന്‍കുളം , കുറ്റിയാട്ടൂര്‍.
ഇരുചക്ര വാഹനങ്ങള്‍ക്ക് അരിക് കിട്ടാന്‍ പ്രയാസം
വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ അരികിലൂടെ നടന്നു പോകുന്നതിന് വഴിയൊരുക്കാന്‍ പതുക്കെ പോകുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കടുത്ത പ്രയാസമാകുകയാണ്. ഇവിടെയുള്ള വളവില്‍ എതിരെ വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രമാണ്് കാഴ്ചയില്‍ പെടുന്നത്. കാട് നീക്കാന്‍ ചെയ്യാന്‍ നടപടി ഉണ്ടാകണം.
പ്രജിത, അധ്യാപിക, ഇസ്സത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍, തളാപ്പ്.
Post a Comment