പിടിഎച് പ്രവര്‍ത്തകരായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം
പടം. 24hari30 പിടിഎച് പ്രവര്‍ത്തകരായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു
കൊളച്ചേരി: പിടിഎച് അംഗങ്ങളായ തദ്ധേശ സ്വയംഭരണ സ്ഥാപന അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. പവ്വ്യഹ്കണ്ടി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അഹമ്മദ് തേര്‍ളായി അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ ഹാജി കമ്പില്‍,ഇ.കെ.അയ്യൂബ് എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ഹാഷിം കാട്ടാമ്പള്ളി, മണ്‍സൂര്‍ പാമ്പുരുത്തി,ടി.വി.അസ്സൈനാര്‍,കെ.പി.അബ്ദുള്‍ മജീദ്, എം.അബ്ദുള്‍ അസീസ്, ഹംസ മൈലവി, അഹമ്മദ് കമ്പില്‍, കെ.പി.യൂസഫ്, എം.കെ. കുഞ്ഞഹമ്മദ് കുട്ടി, കോടിപ്പൊയില്‍ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment