എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലി
പടം. 8hari60 എല്‍ഡിഎഫ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി
മയ്യില്‍: എല്‍ഡിഎഫ് മയ്യില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ടൗണില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. സോമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, കെ. പ്രഭാകരന്‍, എന്‍.കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ എന്നിവരെ റാലിയില്‍ ആനയിച്ചു. ചെക്ക്യാട്ടുകാവില്‍ നിന്ന് മയ്യില്‍ ടൗണ്‍ വരെ ഘോഷയാത്രയും നടത്തി.
Post a Comment