വയലോരം റെസിഡെന്‍സ് അസ്സോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
പടം. 17hari30 മയ്യില്‍ വേളം വയലോരം റെസിഡെന്‍സ് അസ്സോസിയേഷന്‍ എസംഎംഎ ബാധിതനായ രണ്ടരവയസ്സുകാരന്‍ ലിക്ഷിത്തിന് ചികിത്സാ സഹായം കൈമാറുന്നു.
മയ്യില്‍: ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ രണ്ടരവയസ്സുകാരന്‍ ലിക്ഷിത്തിന് മയ്യില്‍ വേളം വയലോരം റെസിഡെന്‍സ് അസ്സോസിയേഷന്‍ ചികിത്സാ സഹായം കൈമാറി. ചടങ്ങില്‍ ചികിത്സാ മരുന്നുകള്‍ സൂക്ഷിച്ചുവെക്കുന്നതിനായുള്ള റെഫ്രിജറേറ്ററും നല്‍കി. ഗായിക റാനിയറഫീഖ് മുഖ്യാഥിതിയായി.വയലോരം പ്രസിഡന്റ് നിരൂപ് മുണ്ടയാടന്‍ അധ്യക്ഷത വഹിച്ചു. വി.സുധാകരന്‍, ഉണ്ണിക്കൃഷ്ണന്‍ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment