കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ടി.വി ഷമീമയെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചെറുക്കുന്ന് വാർഡിലെ കെ വത്സനും തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് ടി വി ഷമീമയും, കെ വത്സനും അധികാരമേറ്റു. വരണാധികാരികൂടിയായ വളപട്ടണം സബ് രജിസ്ട്രാർ വിനേഷ് പ്രസിഡണ്ടിനു സത്യവാചകം ചൊല്ലികൊടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.വി ഷമീമയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർഥി എൽ ഡി. എഫിലെ ദീപ പി.കെ യ്ക്ക് 5 വോട്ടുകളും ലഭിച്ചു. പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗമായ ഗീത വി.വി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2015-20 വർഷത്തെ കൊളച്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും, 2020-25 വർഷത്തെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും ടി വി ഷമീമക്ക് പ്രവർത്തന പരിചയമുണ്ട്. കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയായും, കൊളച്ചേരിയിലെ ജീവകാരുണ്യ പ്രസ്ഥാനമായ PTH വളണ്ടിയറായും ഷമീമ പ്രവർത്തിച്ചുവരുന്നു.
സർ സയ്യിദ് കോളേജിലാണ് ഷമീമ ബി.കോം പഠനം പൂർത്തിയാക്കിയത്. ഫാത്തിമ. ടി. വിയുടെയും പരേതനായ ഇബ്രാഹിം ടി.പിയുടെയും മകളാണ്. പ്രവാസിയായ മുഹമ്മദലി. ടി.പി മുല്ലക്കൊടിയാണ് ഷമീമയുടെ ഭർത്താവ്. ഷിസ. ടി.വി, ഐബക് അലി. ടി.വി എന്നിവർ മക്കളാണ്.
ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ യു ഡി എഫ് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോടിപ്പോയിൽ മുസ്തഫ, വിവിധ കക്ഷി നേതാക്കളായ കെ പി ശശിധരൻ, എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, ആറ്റക്കോയ തങ്ങൾ, ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ പി സജീവ്, പി സുരേന്ദ്രൻ, വി വി ഗീത, എം അനന്തൻ മാസ്റ്റർ, പി കെ രഘുനാഥ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment