എല്ലാം സെറ്റ..് ഇനി പോളിങ്ങ് ബൂത്തിലേക്ക്..
പടം.11hari50 മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പോളിങ്ങ് ബൂത്തിനു മുന്നില്‍ നിന്ന്
മയ്യില്‍: രാവിലെ മുതല്‍ ഘട്ടം ഘട്ടമായി തുടങ്ങിയ ബൂത്തുകളിലെ ഒരുക്കങ്ങള്‍ വൈകീട്ട് ഏഴോടെ ഏറെക്കുറെ എല്ലായിടത്തും പൂര്‍ത്തിയായി. വിവിധയിടങ്ങളിലെ ബുത്തുകളിലേക്കുള്ള സാധന സാമഗ്രികള്‍ ഉച്ചയോടെ പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളില്‍ എത്തി തുടങ്ങിയിരുന്നു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ, ചെറുവത്തലമെട്ട, ചെക്കിക്കുളം എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയായതായി പോളിങ്ങ് ഓഫീസര്‍ അറിയിച്ചു. ഗ്രാമന പ്രദേശങ്ങളിലെ ചില ബൂത്തുകളില്‍ ഏറെ വൈകിയും നാട്ടുകാര്‍ സഹായം ചെയ്യാനെത്തിയിരുന്നു. എല്ലായിടത്തും സ്ഥാനാര്‍ഥികളുടെ സജീവ സാന്നിധ്യം ദൃശ്യമായിരുന്നു. അവശ്യത്തിനുള്ള സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരും നേരത്തേ ബൂത്തുകളിലെത്തി തയ്യാറെടുപ്പകള്‍ നടത്തി.
Post a Comment