![]() |
| കണ്ണൂർ അസറ്റ് ഹോമിൽ നടന്ന ചടങ്ങിൽ പുരസ്കാര ജേതാവ് ചന്ദ്രലേഖ കുളങ്ങര പത്മശ്രീ SRD പ്രസാദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി |
കണ്ണൂർ: വർണ്ണനൂലു കൊണ്ട് ഏറ്റവും കൂടുതൽ ക്രോഷ്യ ഉൽപന്നങ്ങൾ കൈ കൊണ്ട് തുന്നി തീർത്തതിന് ചന്ദ്രലേഖ കുളങ്ങരത്തിന് 2024 ലെ ഗിന്നസ് ലോക റെക്കോർഡിന് അർഹയായി. ജാക്കറ്റ്, കുഞ്ഞുടുപ്പുകൾ, തൊപ്പികൾ, സോഫാ കവർ, ഷാൾ തുടങ്ങി വിവിധ തരത്തിലുള്ള 1358 ക്രോഷ്യ നിർമിതി നടത്തിയാണ് ഈ അംഗീകാരം നേടിയത്. 1200 നിർമിതി നടത്തി ഗിന്നസ് നേടിയ സ്ലോവേനിയ ക്കാരി ജാഡ് റാണിക്കാസ്മിജിക്ക് സവേദി ൻ്റെ റെക്കോർഡ് മറികടന്നാണ് ചന്ദ്രലേഖ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ ചന്ദ്രലേഖയെ തേടിയെത്തിയിട്ടുണ്ട്.
തളിപറമ്പ് സ്വദേശിയായ ചന്ദ്രലേഖയുടെ ഭർത്താവ് ഉമേഷ് അരുണാചലിൽ പോലീസ് ഓഫീസറാണ്.
മക്കൾ ഡോ: ലഷ്മി ശ്രീ, ഹരിഗോവിന്ദ് :
കണ്ണൂർ അസറ്റ് ഹോമിൽ നടന്ന ചടങ്ങിൽ പത്മശ്രീ SRD പ്രസാദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് Dist ചെയർമാൻ സുഹാസ് വലാണ്ടി, ഇന്നർ വീൽക്ലബ്ബ് Dist ചെയർപേർസ ണൽ സീമ കൃഷ്ണൻ, EN''വിനോദ്, കെ. വിജയരാഘവൻ , ഭവാനിയമ്മ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.

Post a Comment