മയ്യില്‍: ആനവണ്ടിയിലെ വിനോദയാത്രകളിലെ സുരക്ഷയും കരുതലും ഡോ. മിനിയെ യാത്രകളുടെ ആരാധികയാക്കി. കോവിഡ് കാലത്തിന് ശേഷം വിനോദയാത്രകള്‍ക്ക് കെഎസ്ആര്‍യിസിയെ കൂട്ടുപിടിച്ച മിനിക്ക് കെഎസ്ആര്‍ടിസിയുടെ കണ്ണൂര്‍ യൂണിറ്റിന്റെ ആയിരം യാത്ര പൂര്‍ത്തിയാക്കുന്ന വേളയില്‍ ബഹുമതിയും നല്‍കി. ബജറ്റ് ടൂറിസം പദ്ധതിയുടെ അംഗലാപ്പുഴയിലേക്കുള്ള ആയിരം യാത്ര പൂര്‍ത്തിയാക്കുന്ന ആഘോഷവേളയിലാണ് ജീവനക്കാരും കോര്‍ഡിനേറ്ററും ഡോ എം.ഒ.മിനിക്ക് ആദരം നല്‍കിയത്.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 35ലധികം തവണ സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ യാത്രകളാണ് ബഹുമതിക്കർഹയാക്കിയത്. മിനിയുടെ മിക്ക യാത്രകളും ഒറ്റക്കായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര നടത്തിയ ഇവര്‍ക്ക് കെഎസ്ആര്‍ടിസിയിലെ യാത്രകളാണ് ഏറെ ഹൃദ്യമായതെന്നാണ് പറയുന്നത്. മൂന്നാര്‍, കൊല്ലൂര്‍, ഗവി യാത്രകളില്‍ മൂന്നിലധികം തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മിനി പറഞ്ഞു. ബജറ്റ് ടൂറിസം പാക്കേജില്‍ അവര്‍ത്തിച്ചുണ്ടാകുന്ന യാത്രക്കാര്‍ ചേര്‍ന്ന് ബിടിസി. ഫാന്‍സ് അസ്സോസിയേഷനും രൂപവത്കരിച്ചിട്ടുണ്ട്. അംഗലാപ്പുഴ ബോട്ട് യാത്രയില്‍ നടന്ന ചടങ്ങില്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തന്‍സീര്‍, യൂണിറ്റ് കോര്‍ഡിനേറ്റര്‍ രജീഷ്, യാത്രക്കാരുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന പ്രഭാകരന്‍ കൂടാളി, കണ്ടക്ടര്‍ രാജേഷ് എന്നിവരെയും ബജറ്റ് ടൂറിസം സെല്‍ കണ്ണൂര്‍ ഡിപ്പോ ആദരിച്ചു.

Post a Comment