Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ മണ്ഡലപൂജ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു

കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ മണ്ഡലപൂജ സമാപനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് മഹോത്സവം നടന്നു

കണ്ണൂർ: ജില്ലയിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ നാല്പതു ദിവസമായി നടന്നു വരുന്ന മണ്ഡല കാല വിശേഷാൽ പൂജകളുടെ സമാപനം കുറിച്ച് കൊണ്ട് വ്യാഴാഴ്ച രാവിലെ മുതൽ ഗണപതിഹോമം, ഉഷപൂജ, നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം ചുറ്റുവിളക്ക്, ദീപാരാധന, നിറമാല, നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത്, അയ്യപ്പ സേവാസംഘത്തിന്റെ ഭജന, വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ അത്താഴ പൂജ, തിരുവായുധം എഴുന്നെള്ളത്ത് തുടർന്ന് ധർമശാസ്താ ക്ഷേത്രത്തിൽ പൂജയും തിരുവായുധം എഴുന്നെള്ളത്ത് തുടർന്ന് പ്രസാദ വിതരണത്തോടെ പരിസമാപ്തിയായി മണ്ഡലപൂജാചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് കാർമികതത്വം വഹിച്ചു.


0/Post a Comment/Comments