20-ട്വിന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് തുടക്കമായി
പടം.25hari20 പവര്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.എം. ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 20-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് തുടക്കമായി. മണിമല മാധവന്‍ പിള്ള സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും ആറ്റിങ്ങല്‍ ലീലാമണി അമ്മ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പരിപാടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.എം.ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. നിരൂപ് മുണ്ടയാടന്‍, എസ്.ഗോപിക ഗോപാല്‍,കെ.കെ. മുനീര്‍, രാജീവ് മാണിക്കോത്ത്, കെ. ബിജു വേളം, സംഘാടക സമിതി കണ്‍വീനര്‍ ബാബു പണ്ണേരി, സി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. ്‌രആദ്യ മല്‍സരത്തില്ഡ പവര്‍ ടൈഗേഴ്‌സ് 35 റണ്‍സിന് വിജയിച്ചു. അശ്വിന്‍ മാന്‍ ഓഫ് ദി മാച്ചായി.
Post a Comment