ജില്ലാ പഞ്ചായത്ത്
കൊളച്ചേരി ഡിവിഷനില്‍ തുടരാനുറച്ച് യുഡിഎഫ്.
നിലമാറ്റാനായി എല്‍ഡിഎഫും ബിജെപിയും
എം.കെ.ഹരിദാസന്‍
മയ്യില്‍
നിലവില്‍ ആയിരത്തില്‍പരം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച യുഡിഎഫ് ഇക്കുറിയും കൊളച്ചേരി ഡിവിഷനില്‍ നിലയുറപ്പിച്ച മട്ടിലാണ്. യുഡിഎഫ് മുസ്ലീം ലീഗില്‍ നിന്നും എല്‍ഡിഎഫ് ഐഎന്‍എലില്‍ നിന്നുമാണ് സ്ഥാനാര്‍ഥികളെ നിയോഗിച്ചിരിക്കുന്നത്. എന്‍ഡിഎക്കും എസ്ഡിപിഐക്കും സ്ഥാനാര്‍ഥികളുള്ള ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ നാല് പേരും ഇഞ്ചോടിഞ്ച് പോരാട്ടം കനപ്പിച്ചിരിക്കയാണ്. പുതുക്കിയ കൊളച്ചേരി ഡിവിഷനില്‍ കൊളച്ചേരി പഞ്ചായത്തിലെ 14 വാര്‍ഡുകളും നാറാത്ത് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ചിറക്കല്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളും ചേര്‍ത്ത് 47 വാര്‍ഡുകളാണ് ഈ ഡിവിഷന്റെ പരിധിയായി ഇപ്പോഴുള്ളത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ കെ. താഹിറ 1803 വോട്ടുകള്‍ക്കാണ് ഈ ഡിവിഷനില്‍ വിജയിച്ചിരുന്നത്. കൊളച്ചേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ മയ്യില്‍ ഡിവിഷനിലേക്കും മാറ്റിയെങ്കിലും ഭൂപരിധിയില്‍ വലിയ മാറ്റമില്ലെന്നാണ് സ്ഥാനാര്‍ഥികളുടെ വിലയിരുത്തല്‍. 70,000ത്തിലധികം വോട്ടര്‍മാരാണ് ഇപ്പോള്‍ ഈ ഡിവിഷനിലുള്ളത്. വോട്ടര്‍മാരിലെ വര്‍ധനവ് ബിജെപിക്കും എല്‍ഡിഎഫിനും അനുകൂലമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
മുസ്തഫ കോടിപ്പൊയില്‍
പടം.3ാhari3 മുസ്തഫ കോടിപ്പൊയില്‍
മുസ്ലീം ലീഗിന്റെ കരുത്തനായ നേതാവ്.
മുന്‍ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ുമായിരുന്നു. മുസ്ലീം ലീഗിന്‍രെ തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി സാന്ത്വന രംഗത്തെ പിടിഎച് കൊളച്ചേരി സെന്ററിന്റെ പ്രസിഡന്റ്, പള്ളിപ്പറമ്പ് മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പ് എ.പി.സ്റ്റോറിനു സമീപത്താണ് വീട്.
സമീ ഉല്ലാ ഖാന്‍
പടം3വമൃശ6 സമീ ഉല്ലാഖാന്‍
ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ മല്‍സരിക്കുന്ന സമീ ഉല്ലാ ഖാന്റെത് കന്നിയങ്കമാണ്. ഐ എന്‍ എല്‍ തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ്. ബിസിനസ്സ് രംഗത്തും സാന്ത്വന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പി.രാഹുല്‍ രാജീവന്‍
3hari4
ബിജെപി ചിറക്കല്‍ മണ്ഡലം പ്രസിഡന്റായ രാഹുല്‍ രാജീവന്റെ കന്നിയങ്കമാണിത്. ദീര്‍ഘകാലം മുന്‍ അഴീക്കോട് നിയോജക മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റായിരുന്നു. പുഴാതി സോമേശ്വരി ക്ഷേത്രം വര്‍ക്കിങ്ങ് പ്രസിഡന്റ്്, കേരള ക്ഷേത്ര സമന്വയ സമിതിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, അലവില്‍ എപിജെ അബ്ദുള്‍കലാം ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ കവീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയാണ്. ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തിനു സമീപത്താണ് വീട്.
അബ്ദുള്ള നാറാത്ത്
പടം 3hari5 അബ്ദുള്ള നാറാത്ത്
ദീര്‍ഘകാലം പ്രവാസിയായിരുന്ന അബ്ദുള്ള എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റാണ്. കമ്പില്‍ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റാണ്. നാറാത്ത് സാന്ത്വനം ട്രസ്റ്റ് സെക്രട്ടറി, നാറാത്ത് ബദ്രിയ്യ മസ്ജിദ് ആന്‍ഡ് ഖുര്‍ആന്‍ കോളജ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ദമാം കേരള സോഷ്യല്‍ ഫോറത്തില്‍ ഭാരവാഹിയായിരുന്നു. നാറാത്താണ് വീട്. നേരത്തേ നാറാത്ത് പഞ്ചായത്തില്‍ വാര്‍ഡ് തലത്തില്‍ മല്‍സരിച്ചിരുന്നു.
Post a Comment