കമ്പിൽ : സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ 31മത് വാർഷികാഘോഷം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരെഞ്ഞടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. യുവ ചിത്രകാരി ആതിര കൊളച്ചേരി വരച്ച ശ്രീധരൻ സംഘമിത്രയുടെ ചിത്രം കൈമാറി.
ശ്രീധരൻ സംഘമിത്ര, എം. ദാമോദരൻ, മനോജ് മുണ്ടേരി, മനീഷ് സാരംഗി, എം.പി രാജീവൻ പ്രസംഗിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു.സീമ സുമേഷ് അവതരിച്ച ഏകപാത്ര നാടകം നായിക, തുടർന്ന് കേരള ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ കണ്ണൂർ ബ്ലാക് മീഡിയയുടെ പാട്ടുപൊലി അരങ്ങേറി.
Post a Comment