ചെക്കിക്കുന്ന് തായ്പരദേവത സമ്പ്രദായ ക്ഷേത്രം കളിയാട്ടം ജനുവരി എട്ടുമുതല്‍
മയ്യില്‍: ചെക്കിക്കുന്ന് തായ്പരദേവത സമ്പ്രദായ ക്ഷേത്രം കളിയാട്ടം ജനുവരി ഒന്നു മുതല്‍ 11 വരെ നടത്തും. കളിയാട്ടത്തോടനുബന്ധിച്ച് കലവറനിറക്കല്‍ ഘോഷയാത്ര, ദേശവാസികളുടെ കലാ വിരുന്ന് എന്നിവയും ഉണ്ടാകും. ഒന്‍പത്, പത്ത്, 11 തീയ്യതികലിലായി പൂക്കുട്ടി ശാസ്തപ്പന്‍, രക്തേശ്വരി അമ്മ, കുടിവീരന്‍, അങ്കച്ചേകവര്‍, കരുവാള്‍ ഭഗവതി, ഉച്ചിട്ടഭഗവതി, ഗുളികന്‍, വിഷകണ്ഠന്‍, പൊട്ടന്‍, രുധിര കാളി, തായ്പരദേവത തുടങ്ങിയ അപൂര്‍വ്വ തെയ്യങ്ങള്‍ കെട്ടിയാടും. ഒന്‍പത്, പത്ത് തീയ്യതികളില്‍ രാത്രിയും 11-നും ഉച്ചക്കും പ്രസാദ സദ്യ ഉണ്ടാകും.
Post a Comment