വിചാരണ നേരിട്ടറിയാന്‍ എസ്.പി.സി. കേഡറ്റുകള്‍ കോടതി മുറിയില്‍
പടം.16hari41 മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍ര് പോലീസ് കേഡറ്റ് യൂണിറ്റ് തളിപ്പറമ്പ് കോടതിയിലെത്തിയപ്പോള്‍
മയ്യില്‍: ആമീന്‍, ശിരസ്തദാര്‍ തുടങ്ങി ഒട്ടേറെ പദങ്ങളും മുന്‍സിഫ് കോടതി, മജിസ്‌ട്രേറ്റ് കോടതി, വിചാരണ ഘട്ടങ്ങള്‍, രീതികള്‍ എന്നിവ നേരിട്ടറിയാനും എസ്.പി.സി. കേഡറ്റുകള്‍ കോടിതിമുറിയില്‍. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍ര് പോലീസ് കേഡറ്റുകളും അധ്യാപകരുമാണ് തളിപ്പറമ്പ് കോടതിയിലെത്തിയത്. അഡീഷണല്‍ സെഷന്‍ ജില്ലാ ജഡ്ജ് കെ.എന്‍. പ്രശാന്ത് വിദ്യാര്‍ഥികളോട് വിശദീകരണം നല്‍കി. ശിരസ്ഥദാര്‍ രാഘവന്‍ കോടിയത്ത്, സി.പി.ഒ. മാരായ പി.വി.പ്രസീത, പി.ജേഷ്മ, ലീഗല്‍ സര്‍വീസ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതിയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് വിദ്യാര്‍ഥികള്‍ കോടതി വിട്ടിറങ്ങിയത്.
Post a Comment