Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'പാഠം അഞ്ച് പാടത്തെ യന്ത്രക്കൊയ്ത്ത്' പഠനയാത്ര നടത്തി കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ

'പാഠം അഞ്ച് പാടത്തെ യന്ത്രക്കൊയ്ത്ത്' പഠനയാത്ര നടത്തി കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ

കണ്ണാടിപ്പറമ്പ്: പരമ്പരാഗത നെല്ലും നെൽകൃഷിയും അന്യമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വയൽ അറിഞ്ഞ് കൊയ്ത്തറിഞ്ഞ് കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ കുട്ടികൾ. കൊയ്ത്ത് നടക്കുന്ന പുലൂപ്പി വെണ്ടോട് വയലിൽ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠന യാത്ര സംഘടിപ്പിച്ചത്. ഇന്നു ഉച്ചയ്ക്ക് ശേഷം സംഘടപ്പിച്ച പരിപാടികൾ സ്കൂൾ കുട്ടികൾ വയലിലെ കാഴ്ചകൾ കണ്ടും യന്ത്ര കൊയ്ത്തിൻ്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും പഠനയാത്ര മികച്ചതാക്കി.

ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന നാറാത്ത് കൃഷിഭവൻ്റെ കീഴിലുള്ള വെണ്ടോട് പാടശേഖരത്തിൽ വർഷങ്ങളായി യന്ത്രത്തിൻ്റെ സഹായത്തോടെയാണ് കൊയ്ത്ത്. യന്ത്രങ്ങളുടെ കടന്ന് വരവോടെ നിരവധി തരിശ്ശു പ്രദേശങ്ങൾ കൃഷിയോഗ്യമായി എന്നു മാത്രമല്ല മുൻ കാലങ്ങളിൽ നിന്നും വ്യത്യാസ്ഥമായി കൃഷി ചിലവ് കുറഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്. കുട്ടികൾ വയലിലെ കാഴ്ചകളും കൊയ്ത്ത് യന്ത്രത്തിൻ്റെ പ്രവർത്തനങ്ങളും കണ്ടു ആശ്ചര്യപ്പെട്ടു. കുട്ടികൾ പരമ്പരാഗത കർഷകനായ മനോജിൽ നിന്നു കൃഷിയെക്കുറിച്ചും കൊയ്ത്ത് യന്ത്ര ഡ്രൈവറിൽ യന്ത്രത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കി.

നെല്ലും നെൽ കൃഷിയും അന്യമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നെൽ കൃഷിയെക്കുറിച്ചറിയാനും കൃഷിയിലെ യന്ത്രവൽക്കരണത്തെക്കുറിച്ച് മനസ്സിലാക്കാനും ഇത്തരം പഠനയാത്രകൾ സഹായകരമാകും.

സ്കൂൾ പ്രധാന അധ്യാപിക രമ്യാരാജൻ നേതൃത്വം നൽകിയ പഠനയാത്രയിൽ പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം, നസീമ ടീച്ചർ, ബീന ടീച്ചർ, ബീന ടീച്ചർ, ജിഷ്ണു മാസ്റ്റർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments