അപകടാവസ്ഥയിലായ കനാല്‍പ്പാലത്തിലൂടെ ഭീതിയോടെ വിദ്യാര്‍ഥികള്‍
പടം.20hari12 പെരുമാച്ചേരി യു.പി. സ്‌കൂളിനു സമീപത്തെ പ്രധാന കനാലിനു കുറുകെയുള്ള കടാവസ്ഥയിലായ കനാല്‍പ്പാലത്തിലുടെ വിദ്യാര്‍ഥികള്‍ നട
ന്നു പോകുന്നു
മയ്യില്‍: പ്രധാന നടപ്പാതയ്ക്ക് കുറുകെ അപകടാവസ്ഥയിലായ കനാല്‍പ്പാലം ഭീഷണിയാകുന്നു. പെരുമാച്ചേരി യു.പി. സ്‌കൂളിനു സമീപത്തെ പ്രധാന കനാലിനു കുറുകെയുള്ള നടപ്പാലമാണ് തുരുമ്പെടുത്ത് മെറ്റലുകള്‍ ഇളകി വൂഴുന്ന നിലയിലുള്ളത്. ഇവിടെയുള്ള കൈവരികളും തകര്‍ന്നു വീണിട്ടുണ്ട്. നിരവധി യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന പാലം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. നാട്ടുകാര്‍ വിവിധ വകുപ്പുകളില്‍ നിവേദനം നല്‍കി.
Post a Comment