നാറാത്ത്: അഴീക്കോട് എംഎൽഎ കെ വി സുമേഷിന്റെ പ്രത്യേക വികസനനിധിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആന്തൂർ ആലിക്ക മുതൽ മഠത്തിൽ വളപ്പിൽ മുഹമ്മദലി ഗേറ്റ് വരെയുള്ള കുഞ്ഞാലി മരക്കാർ റോഡിന്റെ ഉദ്ഘാടനം എംഎൽഎ കെ വി സുമേഷ് നിർവഹിച്ചു. ഒന്നാംഘട്ടത്തിൽ 15 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 7 ലക്ഷം രൂപയും റോഡിനായി അനുവദിച്ചിരുന്നു.
ആകെ 22 ലക്ഷം രൂപയുടെ പദ്ധതിയാണ് റോഡിനായി നടപ്പാക്കിയത്. നാറാത്ത് നിവാസികളുടെ ഏറെക്കാലത്തെ ഒരു ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ
മെമ്പറായ ജയകുമാർ, ശരത്ത്, മൂസ മൗലവി, പുരുഷു, മുസ്തഫ, ആലി കുട്ടി. അബ്ദുള്ള, മുത്തലിബ്ഷ, റഫു, മഹറൂഫ്, ഷബീർ, സമദ്, രാഘവൻ, സമീർ, ജലാലുദ്ധീൻ, ഉബൈദ്, ബഷീർ, നൗഷാദ്, ഫിറോസ്, ഫൈസൽ, സലാഹു എന്നിവർ പങ്കെടുത്തു.

Post a Comment