ഒരേ ചിഹ്നത്തില്‍ വോട്ട് തേടി അമ്മയും മകളും
പടം.23hari10 കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദര്‍ശന സുരേഷും അമ്മ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാണിയൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്ന ഷീന സുരേഷും.
മയ്യില്‍: ഒരേ ചിഹ്നത്തില്‍ വോട്ട് തേടി അമ്മയും മകളും. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ 11 ാം വാര്‍ഡ് കട്ടോളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ദര്‍ശന സുരേഷിന്റെ ഒപ്പമാണ് അമ്മയും ജനവിധി തേടിയിറങ്ങുന്നത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മാണിയൂര്‍ ഡിവിഷനിലാണ് കെ.സി. ഷീന സുരേഷ് മല്‍സര രംഗത്തുള്ളത്. കന്നിയങ്കത്തിനായാണ് ഇരുവരും ഒരേ ചിഹ്നത്തിലാണ് ജനവിധി തേടി ഗ്രാമത്തിലെ വോട്ടര്‍മാരെ കാണാനിറങ്ങുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റാണ്.സ്വകാര്യ സ്ഥാപനത്തിലെ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുകയാണ്. കട്ടോളിയിലാണ് വീട്. ഷീനയുടെ ഭര്‍ത്താവ് സുരേഷും ദര്‍ശനയുടെ സഹോദരന്‍ ഷാരദും അടങ്ങുന്ന കുടുംബവും ഇവരുടെ ഒപ്പമുണ്ട്.
Post a Comment