ജില്ലാ പഞ്ചായത്ത് ഡിവിഷനിലൂടെ.
മയ്യിലെ ഇടതു കോട്ടയില്‍ ഉശിരന്‍ പോരിലറിങ്ങി മുന്നണികള്‍
എം.കെ.ഹരിദാസന്‍ ,മയ്യില്‍
ഇടതിനൊപ്പം ചാരിനിന്ന ചരിത്രം മാത്രമുള്ള മയ്യിലില്‍ ഇക്കുറി ഉശിരന്‍ പോരിലിറങ്ങിയിരിക്കയാണ് മൂന്നു മുന്നണികളും.ഇക്കുറി പട്ടികവര്‍ഗ സംവരണ ഡിവിഷനാണ് മയ്യില്‍. സി.പി.എമ്മിന് മേല്‍ക്കൈയുള്ള മയ്യിലും കുറ്റിയാട്ടൂര്‍, മുണ്ടേരി പഞ്ചായത്തുകളുടെ ഭൂരിഭാഗവും കൊളച്ചേരി പഞ്ചായത്തിലെ ഒന്‍പത് മുതല്‍ 13 വരെയുള്ള വാര്‍ഡുകളും കൂട്ടി ചേര്‍ത്താണ് പുതിയ ഡിവിഷന്‍ രൂപവത്കരിച്ചത്. നിലവില്‍ 15,617 വോട്ടുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ച് സിപിഎമ്മിലെ എന്‍.വി.ശ്രീജിനി വിജയിച്ച ഡിവിഷനാണിത്. ഇതില്‍ കൊളച്ചേരി പഞ്ചായത്ത് യുഡിഎഫിന് മേല്‍ക്കൈയുള്ളതാണ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പിലെ വിധി ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ഉറച്ചു വിശ്വിസിക്കുന്നത്. എന്നാല്‍ യുഡിഎഫ് അനുകൂല ഘടകങ്ങള്‍ ഏറെയാമ് പുതിയ ഡിവിഷനിലുള്ളതെന്നും നില ഏറെ മെച്ചപ്പെടുത്താനാകുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു. എന്‍ഡിഎ വോട്ടുകള്‍ മെച്ചപ്പെട്ട കേന്ദ്രങ്ങള്‍ ഡിവിഷനിലുള്‍പ്പെട്ടതിനാല്‍ വോട്ടു നില ഏറെ കൂടുമെന്നാണ് എന്‍ഡിഎ കരുതുന്നത്.
കെ.മോഹനന്‍
പടം29mohananmyl
ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ കെ. മോഹനനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. ഇരിട്ടി കല്ലുമുട്ടിയിലാണ് വീട്. സിപിഎം ഇരിട്ടി ഏറിയ കമ്മിറ്റിയംഗം എആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഇരിട്ടി ഏറിയ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മോഹനന്‍ മൂത്തേടത്ത്
29mohanan10dits
ഏരുവേശ്ശി പഞ്ചായത്തിന്റെ് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാനും ഏരുവേശ്ശി സഹകരണ ബേങ്ക് ചെയര്‍മാനുമായ മോഹനന്‍ മൂത്തേടത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ചെമ്പേരിയിലാണ് വീട്. ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. മലയോര മേഖല പട്ടിക വര്‍ഗ സഹകരണ സംഘത്തിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മലയോര മേഖലയിലെ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്.
കെ.സജേഷ്
29sajeshmylnda
പയ്യാവൂരിലെ കാട്ടിക്കണ്ടം സ്വദേശിയായ കെ സജേഷാണ് എന്‍ഡിഎ യുടെ സ്ഥാനാര്‍ഥി. ബി.ജെ.പി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ്. അഖില കേരള മാവ്‌ലില്‍ സമാജം ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങൡലെ മികവിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
Post a Comment