Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കൊളച്ചേരിയില്‍ ഭരണ തുടര്‍ച്ച നേടാന്‍ യുഡിഎഫ്. വികസന മുരടിപ്പ് വിഷയമാക്കി എല്‍ഡിഎഫ്. നിലമെച്ചപ്പെടുത്തുമെന്ന് എന്‍ഡിഎ
കൊളച്ചേരി: മുസ്ലീം ലീഗിന് മേല്‍ക്കൈയോടെ യുഡിഎഫിന്റെ തട്ടകമായ കൊളച്ചേരി പഞ്ചായത്തില്‍  ത്രികക്ഷികളുടെ തീപാറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 വാര്‍ഡുകളില്‍ 11 വാര്‍ഡുകളാണ് യുഡിഎഫിനു ലഭിച്ചിരുന്നത്. തുടര്‍ച്ചയായുള്ള യുഡിഎഫ് ഭരണത്തെ മറിച്ചിടാനുള്ള എല്ലാ തന്ത്രങ്ങളുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ നിലവിലെ 17 വാര്‍ഡുകളില്‍ നിന്ന് പുതുതായി കയ്യങ്കോട്, ചെറുക്കുന്ന് എന്നീ വാര്‍ഡുകളാണ് വിഭജനത്തിലൂടെ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. നൂഞ്ഞേരി, കാരയാപ്പ് എന്നീ വാര്‍ഡുകളില്‍ വികസന മുന്നണി എന്ന പേരില്‍ സ്വന്ത്ര സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഇവര്‍ക്ക് പരോക്ഷമായ പിന്തുണയാണ് എല്‍ഡിഎഫ് നല്‍കുന്നത്. എല്‍ഡിഎഫ്  സാമൂഹ്യ മാധ്യമങ്ങളിലുടെ നടത്തുന്ന പ്രചാരണത്തിലൊന്നും ഇവരുടെ പേരുകള്‍ ഇല്ല.  പത്ത് വാര്‍ഡുകളില്‍കോണ്‍ഗ്രസും ഒമ്പതില്‍ മുസ്ലീം ലീഗും സ്ഥാനാര്‍ഥികളെയാണ് യുഡിഎഫ് നിശ്ചയിച്ചിട്ടുള്ളത്. നേരിയ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന് നഷ്ടമായ  കൊളച്ചേരിപ്പറമ്പും ചേലേരി സെന്‍ട്രലും തിരിച്ചു പിടിച്ച്  ആറ് സീറ്റുകളില്‍ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയാണ്  കോണ്‍ഗ്രസിനുള്ളത്.  മുസ്ലീം ലീഗിന് ബദലായി കോടിപ്പൊയിലില്‍ മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി  നോമിനേഷന്‍  പിന്‍വലിക്കാനുള്ള സാഹചര്യങ്ങളും തെളിയുന്നുണ്ട്. നിലവിലെ  ബി.ജെ.പി.യുടെ വി.വി.ഗീത ഒഴിച്ച്് മറ്റാരും തന്നെ മല്‍സര രംഗത്ത് ഇക്കുറിയില്ല. കൊളച്ചേരിയില്‍ ആറിടങ്ങളിലാണ് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. ഒന്‍പത് വാര്‍ഡുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാനിറിങ്ങുന്നത്. ചേലേരി സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരനെ എല്‍ഡിഎഫ് നിയമിച്ചതിലൂടെ ബിജെപിക്ക് അനുകൂല നയമാണ് സ്വീകരിച്ചതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു.

0/Post a Comment/Comments