ഇരിക്കൂർ : പടിയൂര്‍ - കല്ല്യാട് പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനവാസ മേഖലയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന കാട്ട് പോത്തിനെ മയക്ക് വെടി വെച്ച് പിടിച്ചു. ബ്ലാത്തൂര്‍ കിഴക്കേക്കര മടപ്പുര റോഡില്‍ വെച്ചാണ് മയക്ക് വെടി വെച്ചത്. വൈദ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തിയതിന് ശേഷം വയനാട് വന്യ ജീവി സങ്കേതത്തില്‍ തുറന്ന് വിടുന്നതിനായി കൊണ്ട് പോയി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍ രാജ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ഇല്യാസ് റാവുത്തര്‍, ഡോ. ഋഷികേശ്, എസ്എഫ്ഒ കെ. ബാലന്‍, തളിപ്പറമ്പ്, കൊട്ടിയൂര്‍ റേഞ്ച് സ്റ്റാഫ്, ആര്‍ആര്‍ടി സ്റ്റാഫ് എന്നിവര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.

Post a Comment