ലിക്ഷിത്തിന്റെ ചികിത്സക്കായി മുമ്മൂസിന്റെ അഞ്ച് ബസ്സുകളുടെ കാരുണ്യയാത്ര
പടം. 11hari30 മയ്യില്‍ ആറാം മൈലിലെ രണ്ടരവയസ്സുകാരന്‍ ലിക്ഷിത്തിന്റെ ചികിത്സക്കായി മുമ്മൂസ് ട്രാവല്‍സ് നടത്തിയ കാരുണ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത നിര്‍വഹിക്കുന്നു,
മയ്യില്‍: ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച രണ്ടരവയസ്സുകാരന്‍ ലിക്ഷിത്തിന്റെ ചികിത്സക്കായി മുമ്മൂസ് ട്രാവല്‍സിന്റെ അഞ്ച് ബസ്സുകള്‍ കാരുണ്യയാത്ര നടത്തി. മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഫ്‌ളാഗ് ഓഫ് ചെയ്തു. സുരേന്ദ്രന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചേലേരിയില്‍ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുള്‍ മജീദ് ചടങ്ങ് നിര്‍വഹിച്ചു. പി.വി.സന്തോഷ് അധ്യക്ഷത വഹിച്ചു.ഡ്രൈവര്‍ കണ്ടക്കൈയിലെ നസീര്‍, കണ്ടക്ടര്‍ മൂസാന്‍, ക്ലീനര്‍ സക്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എന്‍.വി.പ്രേമാനന്ദന്‍, കൈപ്രത്ത് ചന്ദ്രന്‍, അഷ്രഫ് മുല്ലക്കൊടി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment