കണ്ണൂർ : സിറാജുൽ ഹുദ കുറ്റ്യാടിയിൽ വെച്ച് നടന്ന ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ മൂന്നാമത് എഡിഷൻ അഖില കേരള മഹർജാനിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ ജേതാക്കളായി മദീനത്തുന്നൂർ കമാലിയ്യ ക്യാമ്പസ് മയ്യിൽ. മൂന്ന് കാറ്റഗറികളിലായി അറുപതിലേറെ മത്സരങ്ങളിൽ ഇരുന്നൂറ്റി അൻപത്തോളം ക്യാമ്പസുകളിൽ നിന്ന് തൊള്ളായിരത്തിലേറെ വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. കമാലിയ ക്യാമ്പസിലെ തന്നെ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അലി കമ്പിൽ നജ്മുൽ മഹർജാൻ (വ്യക്തിഗത ചാമ്പ്യൻ) ആയി തിരഞ്ഞെടുക്കപ്പെട്ടത് കമാലിയ്യക്ക് ഇരട്ടി മധുരമായി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ സാന്നിധ്യത്തിൽ ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ ക്യാമ്പസ് പ്രതിനിധികൾ ഏറ്റു വാങ്ങി. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ത്വാഹ തങ്ങൾ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാധാന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഷൗക്കത്ത് നഈമി, കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം, ഡോ അസീസ് ഫൈസി തുടങ്ങിയവർ അനുമോദന പ്രഭാഷണം നടത്തി.

Post a Comment