മയ്യിൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ്റെ 41ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 19 മുതൽ 21 വരെ കണ്ണൂരിൽ നടക്കുകയാണ്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് സംഘടനയുടെ നേതൃത്വത്തിൽ കൃഷി ഇറക്കുന്ന ‘നടീൽ ഉത്സവം’ നവംമ്പർ 6 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ, കയരളം - ഒറപ്പടി വയലിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ഭക്ഷണ കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്.എസ്.പി .എ സംസ്ഥാന പ്രസിഡണ്ട് എം.പി.വേലായുധൻ മുഖ്യാതിഥിയായി പങ്കെടുക്കും. മയ്യിൽ പഞ്ചായത്തിൽ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട കെ.വി.സുധാകരൻ, എ.പി.കുഞ്ഞിരാമൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു.
നാട്ടരങ്ങ് പാട്ടിൻ്റെയും നാട്ടിപാട്ടിൻ്റെയും അകമ്പടിയോടെ നടക്കുന്ന നടീൽ ഉത്സവം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

Post a Comment