Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
 പടം.29തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ജൂനിയര്‍ റെഡ് ക്രോസ് നേതൃത്വ പരിശീലന ക്യാമ്പ്  കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍: പൊതുവിദ്യാലയങ്ങളിലെ  വിദ്യാര്‍ഥികളുടെ ജീവകാരുണ്യ സംഘടനയായ  ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ക്കാി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.  കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്ൂകളില്‍ നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല പരിപാടി ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.  പ്രഥമാധ്യപിക പി.എസ്.ശ്രീജ അധ്യക്ഷത വഹിച്ചു.ഉപജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ.അശോകന്‍,പിടിഎ പ്രസിഡന്റ് എം.നിസാര്‍, എന്‍.നസീര്‍, കെ.ശരണ്യ എന്നിവര്‍ സംസാരിച്ചു. കെ.സജില ക്ലാസ്സ് നയിച്ചു.

0/Post a Comment/Comments