മയ്യിലില്‍ എങ്ങും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍
മയ്യില്‍: തദ്ധേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും കണ്‍വെന്‍ഷനുകള്‍ തുടങ്ങി. മയ്യില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഇരുവാപ്പുഴ നമ്പ്രം വാര്‍ഡില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സി.പി.ഐ.യിലെ ടി.കെ. രാജുവിനെയാണ് അവസാനമായി പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് മയ്യില്‍ പഞ്ചായത്തില് സി.പി.ഐ.ക്ക് സീറ്റ് ഇക്കുറി ലഭിക്കുന്നത്. മയ്യില്‍ പഞ്ചായത്തിലെ കോട്ടയാട് വാര്‍ഡില്‍ മുന്‍ അധ്യാപകനും കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി.സി. വിനോദ് കുമാറാണ് മല്‍സരിക്കുന്നത്. വള്ളിയോട്ട് വാര്‍ഡില്‍ മുന്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എന്‍.വി. ശ്രീജിനി മല്‍സരിക്കുന്നുണ്ട്. പാലത്തുങ്കര വാര്‍ഡില്‍ കാര്‍ഷിക മേഖലയിലെ പുത്തന്‍ ആശയങ്ങളോടെ മയ്യില്‍ അരി കമ്പനി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ടി.കെ. ബാലകൃഷ്ണനാണ് ഇക്കുറി ഇടതു പക്ഷത്തു നിന്ന് മല്‍സരിക്കുന്നത്. പഞ്ചായത്തിലെ തിരഞ്ഞെടുപ്പു രംഗം ഏറെക്കുറെ ചൂട് പിടിച്ച നിലയിലാണ്. വീടുകളില്‍ കയറിയും കണ്‍വെന്‍ഷനുകള്‍ നടത്തിയും പോസ്റ്ററുകള്‍ പതിച്ചും എല്‍.ഡി.എഫ്. മുന്‍ നിരയിലാണ്.
Post a Comment