ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചുങ്കസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്ന സ്ഥാപനത്തിനു 5000 രൂപയും മണ്ണുർ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന വാട്ടർ ഹബ് സർവീസ് സ്റ്റേഷന് 3000 രൂപയും പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കൂട്ടിയിട്ട് കത്തിച്ചതിനുമാണ് സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിന് 5000 രൂപ പിഴ ചുമത്തിയത്. വാട്ടർ സർവിസിന് എത്തുന്ന വാഹനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക്കുകൾ പേപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനാണ് വാട്ടർ ഹബ് എന്ന സ്ഥാപനത്തിന് 3000 രൂപ സ്‌ക്വാഡ് പിഴയിട്ടത്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി ക്ലാർക്ക് ശശി കെ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment